ചേര്‍പ്പ് സദാചാരക്കൊലപാതകം : രണ്ട് പേര്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ ഗാന്ധിപുരം കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസില്‍ എട്ട് പേര്‍ പൊലീസ് പിടിയിലായി. ചിഞ്ചു, രാഹുല്‍, എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഫെബ്രുവരി 18ന് അര്‍ധരാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സഹര്‍ എന്ന 32കാരനായ ബസ് ഡ്രൈവര്‍ ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വരെ സംഘം സഹറിനെ മര്‍ദിച്ചിരുന്നു. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. പഴുവില്‍ കോട്ടം നെല്ലിപ്പറമ്പില്‍ രാഹുല്‍, കോട്ട കരിക്കിന്‍തറ വിഷ്ണു, മച്ചിങ്ങല്‍ ടിനോ, മച്ചിങ്ങല്‍ അഭിലാഷ്, കൊടക്കാട്ടില്‍ വിജിത്ത്, കൊടക്കാട്ടില്‍ അരുണ്‍, എട്ടുമന കാരണയില്‍ ജിഞ്ചു ജയന്‍, ചിറക്കല്‍ അമീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...