റാന്നി: ചേത്തയ്ക്കല്‍ സഹകരണ ബാങ്കിലെ പണാപഹരണവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. അനാവശ്യമായി കേസില്‍ കക്ഷി ചേര്‍ത്തെന്ന ആരോപണവുമായി ബാങ്ക് സെക്രട്ടറി പഴവങ്ങാടി വലിയമണ്ണിൽ പടിഞ്ഞാറേതിൽ എബ്രഹാം ജേക്കബ്(45), ഭരണസമതിയംഗവും പ്രസിഡണ്ടുമായ ഇടമണ്‍ ഈട്ടിനില്‍ക്കുന്നതില്‍
ജോൺ മാത്യു (70), അംഗങ്ങളായ വെച്ചൂച്ചിറ കുന്നം മൂത്തേടത്ത് എം.എ ഗോപാലന്‍ നായര്‍ (83), തോമ്പിക്കണ്ടം നീറംപ്ലാക്കല്‍ എന്‍.പി തോമസ്, ഇടമണ്‍ കുളക്കാട്ടുവയലില്‍ കെ.വി കുര്യാക്കോസ് (72), ഇടമണ്‍ കോഴിക്കോട്ട് കെ.എന്‍ രാജേന്ദ്രന്‍ (55), ഇടമണ്‍ കൊല്ലരേത്ത് ഡോ.അന്നമ്മ അലക്സ്(57), ഇടമണ്‍ വെച്ചുതുണ്ടിയില്‍ രുക്മിണിയമ്മ (60), കുന്നം പാറപ്പള്ളില്‍ ഡിജി തോമസ് (38) എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് തള്ളിയത്.
കേരള ഹൈക്കോടതി ജസ്റ്റിസ് പി.ഗോപിനാഥനാണ് വിധി പ്രഖ്യാപിച്ചത്. ഇതില്‍ ബാങ്ക് സെക്രട്ടറി മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി 83 വയസ് കഴിഞ്ഞ വയോധികനായതു കൊണ്ടും അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഒഴിവായി. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ജാമ്യത്തില്‍ പോകാന്‍ കഴിയും. മറ്റുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥനായ വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ മുമ്പാകെ ഹാജരാകണം. 2.58 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കേസ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമതി ആണ് ബാങ്ക് ഭരിച്ചിരുന്നത്. സഹകരണ വിഭാഗം പരിശോധനയില്‍ ക്രമക്കേട് തെളിഞ്ഞതിനാല്‍ ഭരണസമിതി പിരിച്ചു വിട്ടിരുന്നു. എന്നാല്‍ അതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി ഭരണം നടത്തി വരവെയാണ് തിരിച്ചടി ഉണ്ടായത്. ബാങ്ക് ഭരണസമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും ഒത്താശയോടെയാണ് ക്രമക്കേട് നടന്നത്. ചിലരുടെ പേരില്‍ ലോണ്‍ അനുവദിച്ച് മറ്റുള്ളവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് പിന്‍വലിച്ചതായാണ് പരാതി. ഇതിന് ചിലരുടെ ഒപ്പു മാത്രം പേപ്പറില്‍ ഇട്ടു വാങ്ങിയിരുന്നെന്നും പരാതിയില്‍ പറയുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033