സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു ; ഒരാഴ്ചക്കിടെ കിലോയ്ക്ക് 50 രൂപ വര്‍ധന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് കോഴി ഇറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ കിലോയ്ക്ക് 50 രൂപയാണ് വര്‍ധിച്ചത്. വേനലിന്റെ വരവോടെ പ്രാദേശിക കോഴിഫാമുകള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി. കോഴിക്കോട് ഒരാഴ്ച മുമ്പ് കിലോക്ക് 180 രൂപ വിലയുണ്ടായിരുന്ന ബ്രോയിലര്‍ കോഴിയിറച്ചിയുടെ ഇന്നത്തെ വില 230 രൂപയാണ്. ലഗോണ്‍ വില 190 രൂപയും സ്പ്രിംഗ് ചിക്കന് 210 രൂപയുമായി ഉയര്‍ന്നു. കാടയുടെ വിലയും ഒന്നിന് 20 രൂപ വീതം ഉയ‍ര്‍ന്നിട്ടുണ്ട്. പ്രദേശിക കോഴിഫാമുകള്‍ പലതും നി‍ര്‍ത്തിയതോടെ തമിഴ്നാട്ടിലെ ഫാമുകളെ മാത്രം ആശ്രയിക്കേണ്ടി വന്നതാണ് കോഴിവില കുതിച്ചുയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

വേനലിന്റെ തുടക്കത്തില്‍ തന്നെ കോഴിക്കോട് ജില്ലയില്‍ മാത്രം 191 പൌള്‍ട്രി ഫാമുകളാണ് അടച്ചു പൂട്ടിയത്. അയല്‍ സംസ്ഥാനത്ത് നിന്നുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് വ‍ര്‍ധന കൂടി വിലക്കയറ്റത്തിന് കാരണമായി. കോഴിവില കൂടിയതോടെ ഇറച്ചിക്ക് ആവശ്യക്കാരും കുറഞ്ഞു. കുറഞ്ഞ അളവിലാണ് പലരും കോഴി ഇറച്ചി വാങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...