കേരള സന്ദർശനത്തിൽ സുരക്ഷാ ചുമതലകൾക്കായി പഴയ ഗൺമാനെ കൂടെക്കൂട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കേരള സന്ദർശന വേളയിൽ സുരക്ഷാ ചുമതലകൾക്കായി പഴയ ഗൺമാനെ കൂടെക്കൂട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. 2002-ൽ ഗ്യാനേഷ് കുമാർ എറണാകുളം ജില്ലാ കളക്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഗൺമാനായിരുന്നു സാബു വർഗ്ഗീസിനെയാണ് സുരക്ഷാ ചുമതലകൾക്കായി ആവശ്യപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം ഉന്നത പദവിയിൽ കേരളത്തിലെത്തിയപ്പോഴും സാബുവിനെ തന്നെ കൂടെ വേണമെന്ന് അദ്ദേഹം ഡി.ജി.പിയോട് നിർദ്ദേശിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം. ​2002-ൽ അവധിയിലായിരുന്ന ഗൺമാന് പകരക്കാരനായാണ് സാബു വർഗ്ഗീസ് കളക്ടറുടെ സുരക്ഷാ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത്. അവധിയിലായിരുന്ന ഗൺമാൻ തിരികെ എത്തിയിട്ടും തന്നോട് അവിടെ തുടരാൻ പറയുകയായിരുന്നു എന്ന് സാബു ഓർത്തുപറയുന്നു.

തുടർന്ന് 2004 വരെ സാബു ഗ്യാനേഷ് കുമാറിനൊപ്പം സേവനമനുഷ്ഠിച്ചു. നിലവിൽ വിമാനത്താവളത്തിൽ ലെയ്‌സൺ ഓഫീസറായി ജോലി ചെയ്യുന്ന സാബു വർഷങ്ങൾക്ക് ശേഷം ഗ്യാനേഷ് കുമാറിന്റെ സുരക്ഷാ ചുമതല വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സന്ദർശന വേളയിൽ സാബു തനിക്ക് സഹോദരനെ പോലെയാണെന്ന് അദ്ദേഹം മറ്റു ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നിയെന്നും സാബു പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

0
പന്തളം : പന്തളം നഗരസഭ ഓഫീസിന് മുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്...

റാന്നിയില്‍ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

0
റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ആറാം വാർഡ്...

മാലിന്യം തോട്ടിലേക്ക് ഒഴുക്കി : റാന്നി ഉതിമൂട് പഞ്ചാബി ഹോട്ടലിന് സ്റ്റോപ്പ് മെമ്മോ

0
റാന്നി : അടുക്കള മാലിന്യവും മലിനജലവും സമീപത്തെ തോട്ടിലേക്ക് തള്ളിയ ഹോട്ടലിന്റെ ...