പ്രചാരണ വാഹന അനുമതികൾ പൂർണ്ണമായും സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകുന്ന പ്രചാരണ വാഹന അനുമതികൾ പൂർണ്ണമായും സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം (MCC) നിലനിൽക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിവിധ പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതികളാണ് സുവിധാ (Suvidha) പോർട്ടൽ വഴി ഓൺലൈനായി മാത്രം ക്രമീകരിച്ചിരിക്കുന്നത് .

https://suvidha.eci.gov.in/ac/public/login എന്ന വെബ്സൈറ്റ് വഴിയോ എസിനെറ്റ് ( ECINET ) ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സുവിധ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം അനുയോജ്യമായ അനുമതി വിഭാഗം തെരഞ്ഞെടുക്കുക. രാഷ്ട്രീയ പാർട്ടി/സ്ഥാനാർത്ഥി വിവരങ്ങൾ, വാഹന നമ്പർ, ഡ്രൈവർ വിവരങ്ങൾ, ആർടിഒ യിൽ നിന്നുള്ള NOC (വീഡിയോ വാനുകൾക്ക് മാത്രം) എന്നിവ രേഖപ്പെടുത്തണം.
_ _
താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) നേരിട്ട് അനുമതി നൽകുന്നത്
വീഡിയോ വാൻ അനുമതി (MCC 10.5.6): പ്രചാരണ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾ.
* പ്രചാരണ സാമഗ്രികളുടെ ഗതാഗതം (MCC 10.5.4 (XI)): നോട്ടീസുകൾ, പോസ്റ്ററുകൾ തുടങ്ങിയവ എത്തിക്കുന്ന വാഹനങ്ങൾ.
സ്റ്റാർ ക്യാംപെയ്നർ വാഹന അനുമതി (MCC 10.5.9): അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്റ്റാർ ക്യാംപെയ്നർമാർക്കായി അനുവദിക്കുന്നത്.

ആർസി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, PUCC (മലിനീകരണ സർട്ടിഫിക്കറ്റ്). ഡ്രൈവിംഗ് ലൈസൻസ്, ടാക്സ് രസീത്/പെർമിറ്റ് എന്നിവയാണ് അപേക്ഷ സമർപ്പിക്കുമ്പോൾ വേണ്ട ആവശ്യമായ രേഖകൾ. ഓഫ്‌ലൈൻ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. വീഡിയോ വാനുകൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടാണ് അനുമതി നൽകുന്നത്. വീഡിയോ വാനുകളുടെ അനുമതിക്കായി മോട്ടോർ വാഹന വകുപ്പിന്റെ (RTO) NOC, MCMC സർട്ടിഫിക്കറ്റ്, പരസ്യ ഫീസ് രസീത് അല്ലെങ്കിൽ ആർടിഒ അനുമതി എന്നിവ ആവശ്യമാണ്.

അംഗീകൃത പാർട്ടികൾക്ക് പബ്ലിസിറ്റി മെറ്റീരിയൽ സംസ്ഥാനതലത്തിൽ കൊണ്ടുപോകുന്ന വാഹനങ്ങൾക്കുള്ള അനുമതി (ഓരോ അംഗീകൃത രാഷ്ട്രീയ പാർട്ടിക്കും 6 എണ്ണം മാത്രം) പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യാൻ മാത്രമേ ഈ വാഹനങ്ങൾ ഉപയോഗിക്കാവൂ. മൈക്ക് അനൗൺസ്‌മെന്റിനോ മറ്റ് പ്രചാരണങ്ങൾക്കോ ഇവ ഉപയോഗിക്കാൻ പാടില്ല. സ്റ്റാർ ക്യാംപെയ്നർമാരുടെ വാഹനങ്ങളുടെ വിൻഡ്സ്ക്രീനിൽ അനുമതി പത്രം നിർബന്ധമായും പ്രദർശിപ്പിക്കണം. സംസ്ഥാനതലത്തിൽ ഉപയോഗിക്കാവുന്ന ഈ അനുമതി പ്രത്യേക നിറത്തിലുള്ളതായിരിക്കും. സുവിധ പോർട്ടലിൽ ലഭ്യമായ അപേക്ഷാ മാതൃകകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷ ഓൺലൈൻ വഴി മാത്രം സമർപ്പിക്കാവുന്നതാണ് .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....