വിദേശത്ത് ജനിച്ച ഇന്ത്യക്കാരെ വോട്ടർ പട്ടിക പേര് ചേർക്കുന്നതില്‍ അറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശത്ത് ജനിച്ച ഇന്ത്യക്കാരെ വോട്ടർ പട്ടിക പേര് ചേർക്കുന്നതില്‍ അറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം ആറിലോ ഫോം ആറ് എയിലോ അപേക്ഷിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താൻ നിലവിൽ ഓപ്ഷനുകൾ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. ​എന്നാൽ ഈ പ്രശ്നത്തിന് ഇപ്പോൾ പരിഹാരമായിരിക്കുന്നു. ഇത്തരക്കാർക്കായി ‘ഓഫ്‌ലൈൻ’ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, വോട്ടർ പട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ERONET, BLO App എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമായിക്കഴിഞ്ഞുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരങ്ങൾ (ഡബിൾ ആൽഫബറ്റ്) ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ എറോനെറ്റ് ( ERONET ) സൈറ്റ് നേരത്തേ സജ്ജമായിരുന്നു.

ജനനസ്ഥലം വിദേശത്തായിട്ടുള്ള പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കൾക്കളുടെ സഹായത്തോടെ ഓഫ് ലൈനായി ബിഎൽ ഒ വഴിയോ ഇആർഒ വഴിയോ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കാം. ബിഎൽഒ ആപ്പ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം. ഇതുവരെ ഫോം ആറ് എ വഴി 1,37,162 പ്രവാസികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞുവെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...