ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി ; ബിനോയ്‌ വിശ്വത്തെ ഫോണിൽ വിളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ബിനോയ് വിശ്വവും എതിർപ്പ് ആവർത്തിച്ചു. കരാറിൽ ഒപ്പിട്ടത് ശരിയായില്ലെന്നും അറിയിച്ചു. ഇന്ന് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് അതി നിർണായകമാണ്. സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയിൽ നടക്കും. കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...