ചെല്ലാനം: ചെല്ലാനം തീരത്ത് നിർമിച്ച രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. നിറഞ്ഞ സന്തോഷത്തിലും അഭിമാന ബോധത്തിലുമാണ് നാം ഈ പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കുന്നതെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ഏറ്റവും സുരക്ഷ വേണ്ടവരായിട്ടാണ് സർക്കാർ കാണുന്നത്. കടൽഭിത്തിയുടെ നിർമ്മാണം തീരദേശ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതികളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിൻ്റെ വികസന പദ്ധതികൾ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്യുന്നു. സർക്കാർ എങ്ങനെ ജനങ്ങളെ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നവയാണെന്നും, എല്ലാ പ്രദേശങ്ങളിലും വികസനത്തിന്റെ സ്പർശം അറിയുകയും, എല്ലാ ജനങ്ങളും നവകേരളത്തിന്റെ ഗുണങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























