മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയക്കുന്ന ഭീരു : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാരിന്റെ തെറ്റുകൾക്കും അഴിമതികൾക്കുമെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ച് ഒതുക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം കൊണ്ടാണെന്നും മർദ്ദനവും ലാത്തിച്ചാർജ്ജും കൊണ്ട് സമരങ്ങളെ തകർക്കാനാവില്ലെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെതിരെ ലാത്തിച്ചാർജ്ജും കണ്ണീർ വാതക, ജലപീരങ്കി പ്രയോഗവും നടത്തിയ ക്രൂരമായ നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായ കെ.സുധാകരനെയും പ്രതിപക്ഷ നേതാവടക്കമുളള കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരെയും ജനാധിപത്യ വിരുന്നുമായി മർദ്ദിക്കുന്ന പോലീസ് പിണറായി വിജയന്റെ ധാർഷ്ട്യത്തിനും ഏകാധിപത്യ നടപടികൾക്കും ഓശാന പാടുകയാണെന്ന് എം.പി. പറഞ്ഞു. എല്ലാ കാലവും പിണറായി വിജയൻ അധികാരത്തിലുണ്ടാവില്ലെന്ന കാര്യം വിധേയരായ പോലീസ് അധികാരികൾ മനസ്സിലാക്കണമെന്ന് ആന്റോ ആന്റണി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് ജില്ലാ കൺവീനർ, എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, ജോൺസൺ വി ഇവിനാൽ , എം.സി ഷെറിഫ്, ഉണ്ണിക്കൃഷണൻ നായർ, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, പ്രൊഫ.പി.കെ മോഹൻ രാജ്, കെ.ശിവപ്രസദ്, ആർ ദേവകുമാർ, സിബി താഴത്തില്ലത്ത്, ദീനാമ്മ റോയി, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരായ വിജയ് ഇന്ദുചൂഡൻ, രജനി പ്രദീപ്, ശ്യാം എസ്. കോന്നി,സിബി മൈലപ്ര, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ടണ്ണിൽ, എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ നഹാസ് പത്തനംതിട്ട , സി.കെ. അർജുനൻ, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, സജി കെ.സൈമൺ, അഫ്സൽ ആനപ്പാറ, സജി അലക്സാണ്ടർ, രാജു നെടുവേലി മണ്ണിൽ, ജെയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, എ. ഫറൂക്ക്, രാജു നെടുവേലി മണ്ണിൽ എന്നിവർ നേതൃത്വം നല്കി. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ പിണറായി പോലീസിന്റെ നരനായാട്ടിനെതിരെ കെ.പി.സി സി ആഹ്വാനം അനുസരിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ പന്തളം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചതായും പ്രതിഷേധം തുടരുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...