അക്യുപങ്ങ്ചർ ചികിത്സയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അക്യുപങ്ങ്ചർ ചികിത്സയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണ്. വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാൻ ഇക്കൂട്ടർ ശ്രമം നടത്തുകയാണ്. അശാസ്തീയ പ്രവണത തല പൊക്കുന്നത് നാടിന് ആപത്താണ്. ഇവയ്ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറത്ത് അക്യുപങ്ങ്ചർ ചികിത്സകാരണം വീട്ടിലെ പ്രസവത്തിൽ മരിച്ച സ്ത്രീയെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം. ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പണമില്ല. സംസ്ഥാനത്ത് ആവശ്യങ്ങളേറെയാണ് ഉള്ളത്. അത് നിറവേറ്റാനുള്ള ഖജനാവിൻ്റെ ശേഷി സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാണ് കിഫ്ബി രൂപം കൊണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിക്കെതിരെയുള്ള എതിർപ്പിൽ പ്രതിപക്ഷത്തിനെ വിമർശിച്ചു. തള്ളിപ്പറയുന്നവർ തന്നെ കിഫ്ബിക്ക് കയ്യടിക്കേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...

സൈന്യത്തെ വിന്യസിച്ചാൽ‌ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും ; മുന്നറിയിപ്പുമായി പുടിൻ

0
ന്യൂഡൽഹി: യുക്രെയ്നിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത്...

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...