മലപ്പുറം: പി.വി അൻവറിനെതിരെ വഞ്ചന ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വഞ്ചകൻ കാരണമാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയതെന്നും മുഖ്യമന്ത്രി നിലമ്പൂരിൽ പറഞ്ഞു. ഏത് സ്ഥാനവും വഹിക്കാൻ യോഗ്യൻ ആയിട്ടുള്ള ആളാണ് സ്വരാജ്. ഞങ്ങൾ കാത്തിരിക്കുന്നു, സ്വരാജിനെ നിങ്ങൾ നിയമസഭയിലേക്ക് അയക്കുക. എൽഡിഎഫിന് പുറത്തുള്ള ആൾക്കാരും സ്വരാജിനെ സ്വാഗതം ചെയ്യുന്നു. സ്വാഭാവികമായും ഇത് വലിയ അങ്കലാപ്പ് എൽഡിഎഫിനെ എതിർക്കുന്നവരിൽ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന് ഉണ്ടായ അങ്കലാപ്പ് ചെറുതല്ല. അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണ്. അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണെന്നും പിണറായി പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങളോട് എന്നും താൽപര്യക്കുറവ് കാണിച്ച പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ക്ഷേമപെൻഷൻ തുടങ്ങിയ കാലത്ത് കോൺഗ്രസ് അതിനെ എതിർക്കുകയായിരുന്നു. 2016ൽ യുഡിഎഫ് 100 വർധിപ്പിച്ചതൊഴിച്ചാൽ ബാക്കിയെല്ലാ വർധനവും നടത്തിയത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























