സംസ്ഥാനത്തിന്റെ വളർച്ചയിൽ എൽ.ഡി.എഫ് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: കേന്ദ്രവും സംസ്ഥാനവും കൈകോർത്ത് നീങ്ങേണ്ട വികസന കാര്യങ്ങളിൽ കേരളത്തെ ഒരു ശത്രുരാജ്യത്തെയെന്നപോലെയാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റാന്നി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രമോദ് നാരായണന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​സംസ്ഥാനത്തിന്റെ വളർച്ചയിൽ എൽ.ഡി.എഫ് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനവും നിക്ഷേപ സൗഹൃദ അന്തരീക്ഷവും കേരളത്തില്‍ കൊണ്ടുവരാനായി. കേരളത്തെ അതിദരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. താഴെത്തട്ടിലുള്ളവരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സർക്കാർ വിജയിച്ചു.
​ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. കേരളം ഇന്ന് രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് മികച്ച റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ യാഥാർത്ഥ്യമായി. ​സാമൂഹിക സുരക്ഷയും സമാധാനവും ​മറ്റു സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങളും കലാപങ്ങളും നടക്കുമ്പോൾ, കേരളം സമാധാനത്തിന്റെ തുരുത്തായി തുടരുകയാണ്. ഇവിടെ സംഘർഷങ്ങളില്ല, കലാപങ്ങളില്ല. ഈ സുരക്ഷിതത്വം കാരണമാണ് മറ്റു നാടുകളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് ചേക്കേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാട് ദുരന്തമുഖത്ത് നിൽക്കുമ്പോൾ ജനങ്ങളെ സഹായിക്കുന്നതിന് പകരം മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് യു.ഡി.എഫിന്റേത്. സംസ്ഥാനത്തിന് അർഹമായ പണം കടമായി ചോദിച്ചപ്പോൾ പോലും അതിനെ എതിർക്കാനും തടസ്സപ്പെടുത്താനുമാണ് അവർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍ അധ്യക്ഷത വഹിച്ചു.സ്ഥാനാര്‍ത്ഥി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം,സംസ്ഥാന കമ്മറ്റിയംഗം കെ.പി ഉദയഭാനു, കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്‍റ് സജി അലക്സ്, സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍ പ്രസാദ്,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ സതീഷ്,ലിസിദിവാന്‍,സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം കോമളം അനിരുദ്ധന്‍,ആര്‍.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ, സി.പി.ഐ(എം) ജില്ലാ കമ്മറ്റിയംഗങ്ങളായ റോഷന്‍ റോയി മാത്യു, പി.എസ് മോഹനന്‍,എസ് ഹരിദാസ്,ബിന്ദു ചന്ദ്രമോഹന്‍, കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിംങ് കമ്മറ്റിയംഗം ടി.ഒ റോയി സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ,റാന്നി മണ്ഡലം അസി.സെക്രട്ടറി എം.വി പ്രസന്നകുമാര്‍,സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ സന്തോഷ് കെ.ചാണ്ടി,ടി.ജെ ബാബുരാജ്, സി.പി.ഐ(എം) എഴുമറ്റൂര്‍ ഏരിയ സെക്രട്ടറി ഇ.കെ അജി,റാന്നി ഏരിയ സെക്രട്ടറി കെ.പി സുഭാഷ് കുമാര്‍,എല്‍.ഡി.എഫ് നേതാക്കളായ പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്,ബിനു തെള്ളിയില്‍,എബ്രഹാം കുളമട,ജോര്‍ജ് എബ്രഹാം,പ്രശാന്ത് ബി.മോളിക്കല്‍,ബിബിന്‍ കല്ലംപറമ്പില്‍,ജോസഫ് കുര്യാക്കോസ്,മനോജ് മാത്യു,കെ.ജി റോയി,സാംകുട്ടി പാലയ്ക്കാമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....