കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സർക്കാരിന്‍റെ ഓപറേഷൻ തൂഫാന് തുടക്കം. മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിന്‍റെ യുവത്വത്തെ ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയിൽ 65% ചെറുപ്പക്കാരാണ്. ചെറുപ്പക്കാരെ ഇല്ലാതാക്കാനുള്ള കാരണങ്ങളിൽ ഒന്ന് മയക്കുമരുന്നാണ്. തൂഫാൻ പദ്ധതിയുടെ അംബാസിഡർമാരായി ഓരോരുത്തരും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാരവനിൽ കേറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട. അന്തർ സംസ്ഥാന ലഹരി സംഘങ്ങളെ തകർക്കാനുള്ള കാര്യങ്ങൾ പദ്ധതിയിലുണ്ട്. ഇൻ്റലിജൻസ് ഐജി പുട്ട വിമലാദിത്യയാണ് തൂഫാൻ നോഡൽ ഓഫീസര്‍. എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കണം . പദ്ധതി വിജയിക്കാൻ ജനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി പൊലീസിൻ്റെ ആപ്പുകൾ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നൽകുന്നവരുടെ വിവരങ്ങൾ പുറത്തു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...