വിമാനത്താവളങ്ങൾക്കുള്ളിൽ വെച്ച് അനുമതിയില്ലാതെ റീലുകളും ട്രാവൽ വ്ലോഗുകളും ഷോട്ടുകളും ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിമാനത്താവളങ്ങൾക്കുള്ളിൽ വെച്ച് അനുമതിയില്ലാതെ റീലുകളും ട്രാവൽ വ്ലോഗുകളും ഷോട്ടുകളും ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനും, ഫോണും ക്യാമറയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റം ഗുരുതരമാണെങ്കിൽ യാത്രക്കാരെ ‘നോ-ഫ്ളൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി വിമാനയാത്ര വിലക്കാനും വ്യവസ്ഥയുണ്ട്.

യാത്രക്കാരുടെ സുരക്ഷാ പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ (സെക്യൂരിറ്റി ചെക്ക്പോയിന്റുകൾ)., വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോർഡിങ് ഗേറ്റുകൾ,∙ വിമാനത്തിന് അടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന റൺവേ ബസുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്നതും മറ്റ് സാങ്കേതിക ജോലികൾ നടക്കുന്നതുമായ മേഖലകൾ (ആപ്രണുകൾ),∙ വിമാനത്താവളത്തിന്‍റെ ഉള്ളിലെ മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ അതീവ സുരക്ഷാ മേഖലകളിൽ വെച്ച് ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ പാടില്ല. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, നിരീക്ഷണ ക്യാമറകളുടെ സ്ഥാനം, പ്രവർത്തന ശൈലി എന്നിവ യാദൃശ്ചികമായിപ്പോലും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ അടിയന്തര നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...