വി.ഡി സതീശൻ മുഖ്യമന്ത്രി ; വിവരമറിഞ്ഞയുടൻ ആദ്യം വിളിച്ചത് പാണക്കാട് തങ്ങളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വിവരം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ആദ്യം വിളിച്ചത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ. മുഖ്യമന്ത്രിയാകുന്നു എന്ന ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ സതീശൻ തങ്ങളെ ഫോണിൽ വിളിച്ച് തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. ഈ തീരുമാനത്തിലേക്ക് നയിച്ചതിൽ മുസ്ലിം ലീഗ് സ്വീകരിച്ച ഉറച്ച നിലപാട് ഏറ്റവും നിർണായകമായ ഘടകമായി മാറി. വി.ഡി സതീശന് അനുകൂലമായ പൊതുജനവികാരം കണക്കിലെടുക്കണമെന്ന് ലീഗ് തുടക്കം മുതൽ തന്നെ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.

കർണാടകയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് ദൂതന്മാരും പ്രവാസി വ്യവസായ പ്രമുഖരും വഴി ലീഗ് നേതൃത്വത്തെ സ്വാധീനിക്കാൻ വിവിധ തരത്തിലുള്ള അനുനയ നീക്കങ്ങൾ നടന്നുവെങ്കിലും പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. യു.ഡി.എഫിനെ നയിച്ചതിൽ സതീശനുള്ള പങ്കും, പാർട്ടി ഭേദമന്യേ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനവുമാണ് ലീഗ് പ്രധാനമായും ഉയർത്തിക്കാട്ടിയത്. എം.എൽ.എമാരുടെ എണ്ണത്തിൽ മറ്റു ചില പേരുകൾക്ക് മുൻഗണന ലഭിച്ചേക്കാമെന്നിരിക്കെയാണ് ജനവികാരം മാനിക്കണമെന്ന ലീഗിന്റെ കർശന നിലപാട് ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...