നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളറിയിച്ച് കെ.സി. വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളറിയിച്ച് കെ.സി. വേണുഗോപാൽ. ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വി.ഡി. സതീശന് അഭിനന്ദനം. സർക്കാരിനും മുഖ്യമന്ത്രിക്കും തൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എഐസിസിയുടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ.സിയുടെ പ്രതികരണം. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മറികടന്നാണ് വി.ഡി. സതീശനെന്ന ഒറ്റ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയത്. ഇതു സംബന്ധിച്ച് അമർഷം ഇരുവർക്കുമുണ്ട് എന്ന വാർത്തകൾ വരുന്നതിനിടെയാണ് കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം.

തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും ഹൈക്കമാൻഡിൻ്റെ തീരുമാനം ശിരസാവഹിക്കുമെന്നും ആദ്യമേ പറഞ്ഞതാണെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ത്രിവർണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ പറഞ്ഞതാണ്. പല സംസ്ഥാനങ്ങളിലും ഇത്തരം തീരുമാനം പ്രഖ്യാപിക്കുന്ന ആളാണ് ഞാൻ. കേരളം ആയതുകൊണ്ടാണ് തീരുമാനത്തിൽ നിന്ന് മാറിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സെപ്റ്റംബർ 9 വരെ ഇടിമിന്നൽ മുന്നറിയിപ്പ്

0
സൗദി അറേബ്യ : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ...

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...