‘വി.ഡി സതീശന് പൂർണ പിന്തുണ നൽകുമെന്നതിൽ എന്താണ് സംശയം, ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്’ : കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വി.ഡി സതീശനെ കേരളത്തിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവായും മുഖ്യമന്ത്രിയായും നാമനിർദ്ദേശം ചെയ്ത ഹൈക്കമാൻഡ് തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി കെ വി വേണുഗോപാൽ അറിയിച്ചു. കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷം നൽകിയാണ് യുഡിഎഫിനെ അധികാരത്തിലേക്ക് എത്തിച്ചതെന്നും ആ പ്രതീക്ഷകൾക്കനുസരിച്ചുള്ള സർക്കാരിനും മുഖ്യമന്ത്രി വി.ഡി സതീശനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് പാർട്ടി പ്രവർത്തകർ ശിരസാവഹിക്കുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നതാണെന്നും, ഇപ്പോൾ ആ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്തത്തിന്റെ ഭാഗമായി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരു അടിയുറച്ച കോൺഗ്രസുകാരനാണെന്നും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മരിക്കുമ്പോൾ ത്രിവർണ്ണ പതാക പുതപ്പിക്കണം എന്നതാണെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. സതീശന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് തന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...