കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് : എംഎൽഎമാരുടെ നമ്പർ മുഖ്യമെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ സണ്ണി ജോസഫ്. എംഎൽഎമാരുടെ നമ്പർ ഏറെ പ്രധാനമെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. താൻ പക്ഷം പിടിച്ചിട്ടില്ലെന്ന് പറയുന്ന സണ്ണി ജോസഫ്, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ തള്ളി. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. കോൺഗ്രസ് മുഖ്യമന്ത്രിപ്പോരിൽ എംഎല്‍എമാരുടെ പിന്തുണ പ്രധാനമെന്ന സൂചന നൽകി സണ്ണി ജോസഫ്. മറ്റ് ഘടകങ്ങളെക്കാൾ പ്രധാനം എംഎല്‍എമാരുടെ പിന്തുണ ആണെന്നും നേതാക്കൾ സമന്വയത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരുടെ പ്രകടനവും ഫ്ലെക്സും നേതാക്കൾ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരീക്ഷകർക്ക് മുന്നിൽ പക്ഷം പിടിച്ചില്ലെന്നും നിഷ്പക്ഷത പാലിച്ചെന്നും പറയുന്ന സണ്ണി ജോസഫ്, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ ശരിയല്ലെന്നും പ്രതികരിച്ചു. വളരെ വ്യതസ്തയുള്ള നമ്പർ വരുമ്പോൾ എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...