ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളായ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ്, തിരുവല്ല എംജിഎം എച്ച്എസ്എസ് എന്നിവിടങ്ങളില്‍ നടന്ന മത്സരത്തില്‍ 241 ടീമുകള്‍ പങ്കെടുത്തു. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാതല മത്സരത്തിലേക്ക് 20 ടീമുകള്‍ യോഗ്യത നേടി.

കാതോലിക്കേറ്റ് എച്ച്എസ്എസില്‍ മത്സരിച്ചവരില്‍ കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസിലെ വി നിരഞ്ജന്‍, അര്‍ജുന്‍ എസ് കുമാര്‍, കോന്നി ജിഎച്ച്എസ്എസിലെ എസ് ശ്രീനിധി, അലീന സജി, പന്തളം എന്‍എസ്എസ് ബിഎച്ച്എസ്എസിലെ മനു വന്ദന, എസ് ഫവദ് ഹുസൈന്‍, മൈലപ്ര എസ്എച്ച്എച്ച് എസ്എസിലെ അഡോണ ബി തോമസ്, മിന്ന മെഹറിന്‍, പന്തളം തോട്ടക്കോണം ജിഎച്ച്എസ്എസിലെ എസ് ശ്രീനവ്യ, ഷിഹാദ് ഷിജു, അടൂര്‍ സെന്റ് മേരീസ് എംഎംഎച്ച്എസ്എസിലെ ജുവല്‍ മറിയം ജെന്‍സി, എസ് ആര്‍ദ്ര, തെങ്ങമം ജിഎച്ച്എസ്എസിലെ പി നിരഞ്ജന, റൂത്ത് ബിജു ജോണ്‍, പത്തനംതിട്ട മാര്‍തോമ എച്ച്എസ്എസിലെ അഥര്‍വ് എം നായര്‍, എം യൂസഫ് ഹലിം, പ്രമാടം നേതാജി എച്ച്എസ്‌സിലെ എ ജി മഹേശ്വര്‍, എസ് മിഷല്‍ സുല്‍ഫി, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിലെ വി എസ് ഗോവര്‍ദ്ധന്‍ ഭഗവത്, എസ് ദേവിക എന്നിവര്‍ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.

തിരുവല്ല എംജിഎം എച്ച്എസ്എസില്‍ മത്സരിച്ചവരില്‍ കിടങ്ങന്നൂര്‍ എസ്‌വിജിവി എച്ച്എസ്എസിലെ ഹന്ന ജോസഫ്, ശബരി ജി ദേവ്, തിരുവല്ല എസ്എന്‍വിഎസ് എച്ച്എസിലെ അയന മേരി എബ്രഹാം, രാധ സരോജ് പ്രസാദ്, വലിയകുന്നം സെന്റ് മേരീസ് വിഎച്ച്എസ്എസിലെ അംജിത് അജയകുമാര്‍, കെ ആര്‍ അന്‍സാദ്, തിരുവല്ല എംജിഎം എച്ച്എസ്എസിലെ ഷോണ്‍ വി ഷിജോ, സ്‌റ്റെഫിന്‍ സ്റ്റാന്‍ലി ബേബി, കുന്നം എന്‍എസ്എസ് എച്ച്എസിലെ അക്ഷയ എ നായര്‍, എ ആര്യ നന്ദ, ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ റോഷിന്‍ കുഞ്ഞുമോന്‍, എം ടി വൈഷ്ണവ്, തിരുവല്ല ഡിബി എച്ച്എസ്എസിലെ ഭാഗ്യ ഉദയകുമാര്‍, ഹിമ അനു അഭിലാഷ്, വായ്പൂര്‍ എന്‍എസ്എസ് എച്ച്എസിലെ അമന ഫാത്തിമ, ശ്രേയ സച്ചിന്‍, തിരുവല്ല എസ്‌സിഎസ് എച്ച്എസ്എസിലെ ആന്‍ മരിയ സനില്‍, ഷാനി സാറാ സാബു, മെഴുവേലി പിഎച്ച്എസ്എസിലെ ആര്‍ മീര, നേഹ അരുണ്‍ എന്നിവര്‍ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.

ഫെബ്രുവരി നാലിന് ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....