ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ കോഴിയിറച്ചി പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ കോഴിയിറച്ചി പിടികൂടി. ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നുമാണ് 90 കിലോഗ്രാമോളം കോഴിയിറച്ചി പിടികൂടിയത്. സ്ഥാപനം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടിച്ചു. കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആണ് പ്രധാനമായും പരിശോധന നടത്തിയത്.

ബീച്ചിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ജല ഗുണ നിലവാരം പരിശോധിക്കാത്തതും ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ തന്നെ ഇവ ശരിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. തിരുവങ്ങൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ ഷീബയുടെ നിര്‍ദേശാനുസരണം കാപ്പാട് ടൂറിസം പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...