28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിനെത്തി ; കഴിഞ്ഞ തവണ പിണറായി വിട്ടുനിന്നു, പങ്കെടുത്ത് സതീശൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ബഹിഷ്കരണവും വിട്ടുനിൽക്കലും കൊണ്ട് ശ്രദ്ധേയമായിരുന്ന നീതി ആയോഗ് ഭരണസമിതി യോഗത്തിൽ ഇത്തവണ ചരിത്രപരമായ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. സമീപകാല ചരിത്രത്തിൽ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ സജീവമായി പങ്കെടുത്തു.

ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയവരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പ്രമുഖ കേന്ദ്രമന്ത്രിമാരും ഇവർക്കൊപ്പം യോഗത്തിൽ അണിനിരന്നു. കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ രാജ്യത്തിന്‍റെ വികസന തന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഈ ഉന്നതാധികാര സമിതിക്ക് മുൻവർഷങ്ങളിൽ കാണാത്ത പങ്കാളിത്തമാണ് ഇത്തവണ ലഭിച്ചത്. യോഗത്തിന് ശേഷം ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...