ഭരണപരിഷ്കാര കമ്മീഷന്‍ സമര്‍പ്പിച്ച 13 റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും വെളിച്ചംകണ്ടില്ല ; കമ്മീഷന്റെ ആകെ ചിലവ് 10,79,29,050 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ഭരണപരിഷ്കാര കമ്മീഷന്‍ സമര്‍പ്പിച്ച 13 റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും നടപ്പാക്കിയില്ല. നിയമസഭയില്‍ പി.സി. വിഷ്ണുനാഥിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് കണക്കുകള്‍.

കമ്മീഷന്റെ  ആകെ ചിലവ് 10,79,29,050 രൂപയാണെന്ന് മറുപടിയില്‍ പറയുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി സമയബന്ധിതമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

വിജിലന്‍സ് പരിഷ്‌കാരം സംബന്ധിച്ച്‌ 2017ലാണ് കമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ല്‍ രണ്ട് റിപ്പോര്‍ട്ടുകളും 2019ല്‍ ഒരു റിപ്പോര്‍ട്ടും 2020ല്‍ നാല് റിപ്പോര്‍ട്ടുകളും 2021ല്‍ അഞ്ച് റിപ്പോര്‍ട്ടുകളുമാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. 2021 ഏപ്രില്‍ 21നാണ് കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി വി.എസ്. ചുമതലയേറ്റത്. അനാരോഗ്യത്തെ തുടര്‍ന്ന് കാലാവധി തീരും മുമ്പ്  കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം രാജിവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....