തീപിടുത്തം ; രാ​​​ഷ് ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും പുറത്താ​​​ക്കി​​​യ​​​ത് സം​​​ഘ​​​ര്‍​​​ഷം ഒ​​​ഴി​​​വാ​​​ക്കാ​​​നെ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ താ​​​ന്‍ നേ​​​രി​​​ട്ടി​​​ട​​​പെ​​​ട്ട് ചി​​​ല രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും പുറത്താ​​​ക്കി​​​യ​​​ത് സം​​​ഘ​​​ര്‍​​​ഷം ഒ​​​ഴി​​​വാ​​​ക്കാ​​​നെ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി​​​ശ്വാ​​​സ് മേ​​​ത്ത. സെക്രട്ടറിയറ്റിനെ രാഷ്ട്രീയ വേദിയാക്കാ‍ന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയറ്റില്‍ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ എംഎല്‍എമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും പുറത്താക്കിയ സംഭവത്തെക്കുറിച്ച്‌ സ്വകാര്യ ചാനലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടറിയറ്റ് എന്റെ ക്ഷേത്രമാണ്. എന്റെ കര്‍മ ഭൂമിയാണ്. അതിനകത്ത് ഏതു രാഷ്ട്രീയക്കാരനായാലും ശരി, വരാന്‍ പാടില്ല. അവിടെ വന്നിട്ടു പ്രസംഗിക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം, പറയാം. പ്രവേശിക്കാന്‍ അനുമതി ചോദിക്കാം. അതിനകത്ത് ഒരു സംഭവമുണ്ടായാല്‍ രാഷ്ട്രീയ വേദിയാക്കി മാറ്റാന്‍ അനുവദിക്കില്ല. അതു കൊണ്ടാണു വിഷയത്തില്‍ ഇടപെട്ടതും കര്‍ശന നിലപാട് എടുത്തതുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

താനൊരു യോഗത്തിലായിരുന്നുവെന്നും പോലീസിനെയോ ഡിജിപിയെയോ വിളിച്ചു പറയാന്‍ സമയമുണ്ടായിരുന്നില്ലെന്നും അതിനിടയ്ക്ക് ആളുകള്‍ അകത്തു കയറി ബഹളമുണ്ടാക്കി പ്രസംഗിക്കാന്‍ തുടങ്ങിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇനി അവര്‍ ഓഫീസിനകത്തു കയറും. 500 ആളുകള്‍ അവിടെ ഇരുന്നു കഴിഞ്ഞാല്‍ അതു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ലാത്തിച്ചാര്‍ജിലേക്കും മറ്റും നയിക്കുകയും ചെയ്യും. ഇതൊക്കെ അനുവദിക്കാന്‍ പറ്റുമോയെന്നും ചീഫ് സെക്രട്ടറി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...