ചിക്കോട്ടി പ്രവീൺ അടക്കം 83 ഇന്ത്യക്കാർ പട്ടായയിൽ പിടിയിൽ ; 100 കോടി രൂപ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തായ്‌ലൻഡിൽ വൻ ചൂതാട്ട റാക്കറ്റ് നടത്തുന്ന തെലങ്കാന സ്വദേശി ചിക്കോട്ടി പ്രവീണിനെയും സംഘത്തെയും തായ്‍ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു. 83 ഇന്ത്യക്കാരും ആറ് തായ്‌ലൻഡുകാരും നാല് മ്യാൻമർ പൗരന്മാരുമാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മൊത്തം 100 കോടി രൂപ പിടികൂടിയെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡി ചോദ്യം ചെയ്ത ചിക്കോട്ടി, ഇതിനുപിന്നാലെ ബി.ജെ.പിയിൽ ചേരുന്നതായി വാർത്തകൾ വന്നിരുന്നു. ഇയാൾ തായ്‌ലൻഡ് വനിതകളെ ഉപയോഗിച്ചാണ് പട്ടായയിൽ ചൂതാട്ട കേന്ദ്രങ്ങൾ നടത്തിയിരുന്നത്.

ഇവിടേക്ക് ഹൈദരാബാദിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ആളുകളെ ചൂതാട്ടത്തിനായി കൊണ്ടുവന്നിരുന്നു. വൻകിട ചൂതാട്ടം നടക്കുന്ന ആഡംബര ഹോട്ടലിൽ നിന്നാണ് സംഘം പിടിയിലായത്. ഏപ്രിൽ 27 മുതൽ മെയ് 1 വരെ ഹോട്ടലിൽ നിരവധി ഇന്ത്യക്കാർ മുറിയെടുത്തിരുന്നു. ഇവർ സാമ്പാവോ എന്ന കോൺഫറൻസ് റൂം ചൂതാട്ടത്തിനായി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്‌ച രാവിലെ ഇന്ത്യയിലേക്ക് പോകാനിരിക്കെയാണ് സംഘത്തെ പൊക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...