ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂര്‍: ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു. 11 കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു). ശിശു സംരക്ഷണ കേന്ദ്രമായ വിവേകാനന്ദ സേവാലയത്തില്‍ താമസിക്കുന്ന കുട്ടികളെയാണ് ബുധനാഴ്ച രാത്രി ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ നില വഷളായതോടെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി കുട്ടികള്‍ രസം ചോറ് കഴിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം 14 കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. കുറച്ചുപേര്‍ ബോധരഹിതരായി. ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവെച്ചാണ് മൂന്ന് പേര്‍ മരിച്ചത്. വിവേകാനന്ദ സേവാലയം അംഗീകൃത ശിശു സംരക്ഷണ കേന്ദ്രമാണെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും തിരുപ്പൂര്‍ കളക്ടര്‍ വിനീത് പറഞ്ഞു. മൂന്ന് പേര്‍ ഐസിയുവിലാണ്. പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും റവന്യൂ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...

ലഹരിക്കെതിരെ ഫുഡ്ബോൾ ആവേശം : റാന്നിയിൽ നാളെ ബഹുജന റാലി സംഘടിപ്പിക്കുന്നു ​

0
റാന്നി : "ഫുഡ്ബോളാണ് ലഹരി" എന്ന സന്ദേശമുയർത്തിക്കൊണ്ട് റാന്നി ഗ്രാമപഞ്ചായത്തും റാന്നി...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി...

ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന്...