സംരക്ഷണഭിത്തി പുനർനിർമ്മിക്കണം ; ആവിശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കടൂർക്കടവ് കൊല്ലാറപ്പടിയിൽ പ്രളയത്തിൽ തകർന്ന സംരക്ഷണഭിത്തി പുനർ നിർമ്മിക്കാത്തത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ സംരക്ഷണഭിത്തി തകർന്ന് ഒരു വർഷമായിട്ടും പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധവും ശക്തമാകുകയാണ്. സംരക്ഷണഭിത്തിയില്ലാത്തതിനാൽ ഇതുവഴിയുള്ളവാഹന യാത്ര ഭീതി ഉയർത്തുകയാണ്. 20 അടിയോളം നീളത്തിൽ ഇടിഞ്ഞ് ഈ ഭാഗം നദിയില്‍ പതിച്ചതോടെ വാഹനങ്ങൾ സൈഡ് നൽകി കടന്നുപോകുന്നത് വൻ ദുരന്തത്തിന് വഴിയൊരുക്കും. പഴകിയ ടാര്‍ വീപ്പ സ്ഥാപിച്ചു മുന്നറിയിപ്പു നല്‍കിയതോടെ അധികൃതരുടെ ഉത്തരവാദിത്വം കഴിഞ്ഞെന്നമട്ടിലാണ് കാര്യങ്ങള്‍. തിരക്കേറിയ റോഡായതിനാൽ അപകടം ഒഴിവാക്കാൻ അടിയന്തിരമായി സംരക്ഷണ ദിത്തി പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...