സ്‌കൂള്‍ ക്യാമ്പസിലെ പൊതുവഴി നിരോധിച്ച് ബാലാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൈക്കാവ് ഗവ.എച്ച്.എസ്.എസ്.&വി.എച്ച്.എസ്.സ്‌കൂള്‍ ക്യാമ്പസ് പൊതുവഴിയായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മുന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന് പൂര്‍ണ്ണമായും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ഗേറ്റ് സ്ഥാപിച്ച് മറ്റ് വാഹനങ്ങള്‍ കടന്നു പോകാതെ സംരക്ഷിക്കുന്നതുള്‍പ്പെടെ ബന്ധപ്പെട്ടഒക്ത സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം കമ്മീഷന് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി.

സ്‌കൂളിന്റെ മുറ്റത്തുകൂടി ടിപ്പര്‍ ലോറികളും മറ്റ് വാഹനങ്ങളും പോകുന്നു. ക്ലാസ് മുറികള്‍ക്കും ശുചിമുറികള്‍ക്കുമിടയിലുളള സ്ഥലത്തുകൂടിയാണ് അപകട ഭീഷണിയുയര്‍ത്തി വാഹനങ്ങള്‍ കടന്നു പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികളും അയല്‍വാസികളും ഇതിനെ പൊതുവഴിയായി ഉപയോഗിക്കുന്നു. സ്‌കൂള്‍ അധികൃതരും മുനിസിപ്പല്‍ അധികൃതരും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കുട്ടികളെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തണമെന്നുമുള്ള പരാതിയിന്മേലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...