Friday, March 29, 2024 1:06 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ ഡ്രൈവ്
ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകളെ ഏകോപിപ്പിച്ച് രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം ഈ മാസം 31 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ശയ്യാവലംബരായവരെ കണ്ടെത്തി യുവജനക്ഷേമബോര്‍ഡ് പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ, വനിതാ ശിശു വികസനം, ആരോഗ്യം എന്നീ വകുപ്പുകള്‍ സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കുന്നതിന് https://swavlambancard.gov.in/ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പഞ്ചായത്തുകളില്‍ ഇതുവരെ കാര്‍ഡിന് അപേക്ഷിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാര്‍ മേയ് 31 നകം അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട നിര്‍ദേശം പഞ്ചായത്ത്, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകള്‍ നല്‍കണം.

Lok Sabha Elections 2024 - Kerala

സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിദ്യഭ്യാസ ഉപഡയറക്ടര്‍ നടപടി സ്വീകരിക്കണം. എസ്.എസ്.എ, ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ പഠിക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷന്‍ ബി.ആര്‍.സി ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ നേതൃത്വം നല്‍കണം.

നവസംരംഭകര്‍ക്ക് അവബോധന ക്ലാസ്
വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി നവസംരംഭകര്‍ക്ക് അവബോധന ക്ലാസ് മെയ് 26ന് രാവിലെ 10 മുതല്‍ ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടക്കും. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങി ഏനാദിമംഗലം പഞ്ചായത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, നിലവില്‍ സംരംഭകര്‍ ആയവര്‍ക്കും പങ്കെടുക്കാം. ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടികള്‍, സര്‍ക്കാര്‍ സബ്സിഡിക്കുള്ള മാര്‍ഗങ്ങള്‍, ലഘൂകരിച്ച ലൈസന്‍സ് നടപടികള്‍ എന്നിവ വിശദീകരിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് 8921655312 നമ്പരില്‍ ബന്ധപ്പെടുക.

സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ നിയമനം
സൈക്കോസോഷ്യല്‍ കൗണ്‍സിലറായി സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി 25നും 45നും ഇടയില്‍. 15,000 രൂപയാണ് ഹോണറേറിയം. സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള മൂന്ന് വര്‍ഷത്തെ പരിചയം എന്നിവ യോഗ്യതയായുള്ള പത്തനംതിട്ട ജില്ലയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും പ്രവര്‍ത്തിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്.
1. വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്.
2. പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
അപേക്ഷാ ഫോറത്തിനായി മെയ് 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോളേജ് റോഡില്‍, ഡോക്ടേഴ്സ് ലെയ്നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2329053.

ബോധവല്‍ക്കരണം
ഹെഡ് ക്വാര്‍ട്ടേഴ്സ് സതേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍, പത്തനംതിട്ട ജില്ലയിലെ നേവിയില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചും ബോധവല്‍ക്കരണ പരിപാടി മെയ് 28ന് രാവിലെ 11 മുതല്‍ ഒന്നു വരെ, പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2961104

തേനീച്ചവളര്‍ത്തല്‍ പദ്ധതി ; കൂടികാഴ്ച 27ന്
കെ.വി.ഐ.സിയുടെ എസ്.എഫ്.യു.ആര്‍.ടി.ഐ (തേനീച്ച വളര്‍ത്തല്‍) പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, റേഷന്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടിക വിഭാഗക്കാര്‍) എന്നീ അസല്‍ രേഖകളുമായി മെയ് 27 ന് രാവിലെ 11ന് ഇലന്തൂരുളള ജില്ലാഖാദിഗ്രാമ വ്യവസായ കാര്യാലയത്തില്‍ കൂടികാഴ്ചയ്ക്കായി എത്തിച്ചേരണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

ഗ്രാമസഭ
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ മെയ് 26ന് ഉച്ചയ്ക്ക് 2.30നും വയോജന ഗ്രാമസഭ അന്നേ ദിവസം ഉച്ചയ്ക്ക് 3.30നും മഞ്ഞിനിക്കര കുറിയാക്കോസ് കത്തിനാര്‍ സ്മാരക ഹാളില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

സംരംഭകര്‍ക്കായി ബോധവല്‍കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മലയാലപ്പുഴ പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങളള്‍ക്കായി ബോധവല്‍കരണ ക്ലാസ് മെയ് 26ന് രാവിലെ 10ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഈ ക്ലാസിലേക്ക് താത്പര്യമുളളവര്‍ 7306590448 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം തികച്ചും സൗജന്യം.

റവന്യൂ റിക്കവറി : പരിഗണിച്ചത് 102 കേസുകള്‍
ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി രണ്ടാം ദിവസം നടത്തിയ ബാങ്ക് വായ്പ കുടിശ്ശിക നിവാരണമേള കോന്നി ബ്ലോക്ക് ഓഫീസില്‍ നടത്തി. റിക്കവറി മേളയില്‍ 102 കേസുകളാണ് പരിഗണിച്ചത്. 50 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുകയും വിവിധ ബാങ്കുകള്‍ പലിശയും, പിഴപലിശയും ഉള്‍പ്പെടെ കുടിശിക തുകയില്‍ ഇളവുകളും നല്‍കി. കോന്നി താലൂക്കില്‍ 67,77,478 രൂപ കുടിശിക ഉണ്ടായിരുന്നത് 48% ഇളവുകളോടെ 35,40,550 രൂപയ്ക്ക് തീര്‍പ്പാക്കി. ബാങ്ക് മേളയില്‍ ആര്‍.ആര്‍ തഹസില്‍ദാര്‍ ബീന എസ്.ഹനീഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഡി.സുഗതന്‍, കെ.എന്‍ അനില്‍ കുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ ബാങ്ക് മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....