കുട്ടിക്കടത്ത് കേസ് : കരുണാഭവനെതിരെ നിയമ നടപടിക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി – അന്വേഷണം ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായവർ മുൻപും നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്നിട്ടുണ്ടെന്ന സംശയത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ശിശുക്ഷേമ സമിതിയുടെയും തീരുമാനം. രാജസ്ഥാനിൽ നിന്ന് നിയമവിരുദ്ധമായി കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്.

പെരുമ്പാവൂർ പുല്ലുവഴിയിലെ കരുണാഭവന്‍റെ ഡയറക്ടർ, ജേക്കബ് വർഗീസ്, ഇടനിലക്കാരും രാജസ്ഥാൻ സ്വദേശികളുമായ ലോകേഷ് കുമാർ, ശ്യാംലാൽ എന്നിവരാണ് റിമാൻഡിലുള്ളത്. പ്രതികൾ നേരത്തെയും വിദ്യാഭ്യാസത്തിന് എന്ന പേരിൽ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. കൂടുതൽ ഇടനിലക്കാർ ഉണ്ടാകാം. വിശദമായ അന്വേഷണത്തിന് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

അനധികൃതമായി പ്രവർത്തിക്കുന്ന കരുണാഭവന്‍റെ പ്രവർത്തനങ്ങളെല്ലാം നിഗൂഢമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയ 12 പെൺകുട്ടികളുടെ കൗൺസിലിംഗ് വെളളിമാട് കുന്നുളള ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ തുടരുകയാണ്. ചില കുട്ടികളുടെ രക്ഷിതാക്കൾ കേരളത്തിലെത്തിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരുടെ മേൽനോട്ടത്തിൽ മാത്രമെ കുട്ടികളെ തിരികെ അയക്കൂ.

ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കർശന മാർഗ നിർദേശങ്ങൾ പാലിച്ചു മാത്രമെ പ്രായപൂ‍ർത്തിയാകാത്ത കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാവൂ. എന്നാൽ ഓഖ എക്സ്പ്രസിൽ കുട്ടികളെ കടത്തിക്കൊണ്ടുവരാൻ മുൻകൈ എടുത്ത പെരുമ്പാവൂരിലെ കരുണാഭവൻ നിയമങ്ങളെല്ലാം ലംഘിച്ചു. സർക്കാർ തലത്തിൽ സ്ഥാപനത്തിനെതിരെ ശക്തമായ നിയമനടപടിക്ക് കൂടി ഒരുങ്ങുകയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി.

ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കർശന മാർഗ നിർദേശങ്ങൾ പാലിച്ചു മാത്രമെ പ്രായപൂ‍ർത്തിയാകാത്ത കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാവൂ. എന്നാൽ ഓഖ എക്സ്പ്രസിൽ കുട്ടികളെ കടത്തിക്കൊണ്ടുവരാൻ മുൻകൈ എടുത്ത പെരുമ്പാവൂരിലെ കരുണാഭവൻ നിയമങ്ങളെല്ലാം ലംഘിച്ചു. സർക്കാർ തലത്തിൽ സ്ഥാപനത്തിനെതിരെ ശക്തമായ നിയമനടപടിക്ക് കൂടി ഒരുങ്ങുകയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...