ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാകില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡല്‍ഹി : ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാകില്ല. ഇതിനായി 2016 ലെ ചട്ടം കേന്ദ്ര ഐടി മന്ത്രാലയം ഭേദഗതി ചെയ്തു. ആധാര്‍ നല്‍കുമെങ്കിലും 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാറില്ല. ചെറുപ്രായത്തില്‍ വിരലടയാള‌വും മറ്റും പൂര്‍ണമായും വികസിക്കാത്തതു മൂലമാണിത്. എന്നാല്‍ 5 വയസ്സു തികഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ആദ്യ ബയോമെട്രിക് അപ്‍ഡേഷന്‍ നടത്തണമെന്നാണ് വ്യവസ്ഥ. ഇതു ചെയ്തില്ലെങ്കില്‍ ആധാര്‍ നിര്‍ജീവമാകും.

പിന്നെയും ഒരു വര്‍ഷത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ നമ്പര്‍ തന്നെ റദ്ദാക്കുമായിരുന്നു. ഈ വ്യവസ്ഥയാണ് നീക്കിയത്. റദ്ദാകില്ലെങ്കിലും ആധാര്‍ നിര്‍ജ്ജീവ അവസ്ഥയിലായിരിക്കും. 15-ാം വയസ്സില്‍ കുട്ടിയുടെ രണ്ടാം ബയോമെട്രിക് അപ്ഡേഷന്‍ നടത്തണം. അപ്പോഴും ഇതേ ചട്ടം ബാധകമായിരിക്കും. 5, 15 വയസ്സ് കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നത് സൗജന്യമായിരിക്കും. ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട ആധാര്‍ പുനഃസ്ഥാപിക്കാനുള്ള ഫീല്‍ഡ് പരിശോധനയില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...