പാക് പള്ളി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി പാക് മാധ്യമങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമബാദ് : പാക് പള്ളി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച, പെഷവാറിലെ പള്ളിക്ക് സമീപം രണ്ട് ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് അവരില്‍ ഒരാള്‍ കെട്ടിടത്തില്‍ പ്രവേശിച്ച്‌ സ്‌ഫോടനം നടത്തുകയും ചെയ്തു.

ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ സ്ഫോടനത്തെ പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ (എച്ച്‌ആര്‍സിപി) ശക്തമായി അപലപിച്ചു. അതേസമയം, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്ച ചാവേര്‍ സ്ഫോടനത്തെ അപലപിച്ചു. ‘വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പാകിസ്‌താനിലെ പെഷവാറിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അനുശോചനം, പാകിസ്ഥാനിലെ ജനങ്ങളോടുള്ള എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു’- യുഎന്‍ മേധാവി ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...