വര്‍ണാഭമായ ഘോഷയാത്രയോടെ ശിശുദിനാഘോഷം 14 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വര്‍ണാഭമായ ഘോഷയാത്രയോടെ ശിശുദിനാഘോഷം വര്‍ണോത്സവം 2023 നവംബര്‍ 14 ന് പത്തനംതിട്ടയില്‍ ജില്ലാശിശുക്ഷേമസമിതി സംഘടിപ്പിക്കും. നവംബര്‍ 14 ന് രാവിലെ 8.30 ന് കളക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന ശിശുദിനറാലി നഗരം ചുറ്റി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിക്കും. രാവിലെ 8.30ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് കളക്ടറേറ്റ് അങ്കണത്തില്‍ പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ റാലി ഫഌഗ് ഓഫ് ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് പന്തളം ഗവ. യു പി എസിലെ വിദ്യാര്‍ഥി ശ്രാവണ വി മനോജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവ. എല്‍ പി എസിലെ വിദ്യാര്‍ഥി നെഹ്‌സിന കെ നദീര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കര്‍ റാന്നി മാടമണ്‍ ഗവ യു പി എസിലെ വിദ്യാര്‍ഥി അനാമിക ഷിജു മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ കളക്ടര്‍ എ ഷിബു ശിശുദിന സന്ദേശം നല്‍കും. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും.
പന്തളം കൈപ്പുഴ നോര്‍ത്ത് ഗിരിദീപം എല്‍പിഎസ് വിദ്യാര്‍ഥി ക്രിസ്റ്റിന മറിയം ഷിബു പൊതുസമ്മേളനത്തില്‍ സ്വാഗതവും കോഴഞ്ചേരി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ലാവണ്യ അജീഷ് ആശംസയും വരവൂര്‍ ഗവ. യു.പി എസ് വിദ്യാര്‍ഥി സന ഫാത്തിമ കൃതഞ്ജതയും പറയും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍,സംസ്ഥാന ശിശു ക്ഷേമ സമിതി അംഗം പ്രൊഫ. റ്റി കെ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാന അധ്യാപിക അവാര്‍ഡ് നേടിയ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമ ഏബ്രഹാമിനെ യോഗത്തില്‍ ആദരിക്കും.

ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍ സി സി, സ്‌കൗട്ട്, കുടുബശ്രീ, എസ് പി സി കേഡറ്റുമാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശിശുദിനം ആലോഷിക്കുന്നത്. ജില്ലാതല പരിപാടികളോടൊപ്പം മുന്‍സിപ്പല്‍ ബ്ലോക്ക് തല ശിശുദിനാഘോഷ പരിപാടികള്‍ ഉണ്ടായിരിക്കും. ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ശിശുക്ഷേമസമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന ശിശു ക്ഷേമ സമിതി അംഗം പ്രൊഫ റ്റി കെ ജി നായര്‍, ജില്ലാ സെക്രട്ടറി ജി പൊന്നമ്മ , വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ എ ജി ദീപു, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...