പത്തനംതിട്ട : ഖരമാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സാങ്കേതിക പിന്തുണ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഷിബു അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു. ഏല്‍ ഐ ഡി ഇ ഡബ്ല്യൂ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ചെയര്‍മാനായും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായുമുള്ള 12 അംഗസമിതിയാണ് രൂപീകരിച്ചത്. മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി നിലവിലുള്ള പ്രോജക്ടുകള്‍ക്ക് പുറമേ പുതിയ മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ക്കും ഡി പി സി അംഗീകാരം ലഭിച്ചു.
ജില്ലയ്ക്കുള്ളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ഏജന്‍സികള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായം നല്‍കുക, 30 ലക്ഷം രൂപാ മുതല്‍ 2.5 കോടി രൂപ വരെയുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍. പ്രവര്‍ത്തനരഹിതമായ കമ്മ്യൂണിറ്റി, ഇന്‍സ്റ്റിറ്റിയൂഷണല്‍ തലത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍/ഉപകരണങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, ഖരമാലിന്യ സംസ്‌കരണ പദ്ധതി തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും തദേശസ്വയം ഭരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, ഖരമാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍, ഉപാധികള്‍, തദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമുള്ള സാങ്കേതിക പിന്തുണ നല്‍കുക, പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനതല കമ്മിറ്റിയ്ക്ക് നിശ്ചിത ഇടവേളകളില്‍ റിപ്പോര്‍ട്ട് നല്‍കുക, ജില്ലാ ആസൂത്രണ സമിതിയ്ക്ക് ജില്ലാ ശുചിത്വ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുക തുടങ്ങിയവയും സമിതിയുടെ ഉത്തരവാദിത്വമാണ്.
ഒന്നിലധികം തദ്ദേശസ്വയം സ്ഥാപനങ്ങള്‍ക്കോ ജില്ലയിലെ ക്ലസ്റ്ററുകള്‍ക്കോ ആവശ്യമായ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പൊതുസംവിധാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആവശ്യമായ സാങ്കേതിക സഹായം ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയ്ക്ക് ലഭ്യമാക്കുക, നിര്‍വഹണ വേളയില്‍ ആവശ്യമായ സാങ്കേതിക സഹായം തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുക, സാങ്കേതിക പ്രശ്‌നങ്ങളിലെ തര്‍ക്കങ്ങള്‍ പരാതികള്‍ പരിശോധിച്ച് സംസ്ഥാനതല സമിതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുക എന്നിവയും സമിതിയുടെ ചുമതലയില്‍ ഉള്‍പ്പെടുന്നു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































