ശിശുദിനാഘോഷ പക്ഷാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ദീര്‍ഘവീക്ഷണ പദ്ധതികളാണ് ഇന്നും രാജ്യത്തിന്‍റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാന ശിലകളെന്ന് രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ കുര്യന്‍ പ്രസ്താവിച്ചു. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിശുദിനാഘോഷ പക്ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്റുവിന്‍റെ സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള സഞ്ചാരം രാജ്യത്തെ സമസ്ത മേഖലകളുടെയും ഉന്നമനത്തിനും അതിലൂടെ സാധാരണക്കാരന്‍റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും നിസ്തുലമായ പങ്കാണ് വഹിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും മഹാത്മജിയുടേയും കാഴ്ചപ്പാടുകളേയും സംഭാവനകളേയും തമസ്കരിക്കാന്‍ നടക്കുന്ന ഗൂഡനീക്കങ്ങള്‍ പുതുതലമുറ തിരിച്ചറിയണമെന്നും ഇവരുടെ മതേതര നിലപാടുകളാണ് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും ഐക്യത്തിനും കാരണമായി നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരവും ക്വിസ് മത്സരവും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജയശ്രീ ജ്യോതിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ്കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ജോസ് പനച്ചക്കല്‍, സുഗതകുമാരി, റോജിപോള്‍ ഡാനിയേല്‍, കെ.ജി റജി, ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, തൗഫീക് രാജന്‍, മുഹമ്മദ് സാദിഖ്, പ്രീത് ചന്ദനപ്പള്ളി, ഗീതാദേവി, ബിന്‍സി റ്റിറ്റോ, വിനയന്‍ ചന്ദനപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....