പിആര്‍ഡി മിനി നിധി ലിമിറ്റഡ് ; പ്രതികളെ ജഡ്ജിയുടെ മുന്നില്‍ ഉടന്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : പിആര്‍ഡി ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് രാത്രിയോടെ ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കും. ഇന്ന് രാവിലെ ആണ് സ്ഥാപനത്തിന്റെ എം.ഡി അടക്കം മൂന്നു പേരെ എറണാകുളത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരെ തട്ടിപ്പിനിരയായ നൂറ്റിഅന്‍പതോളം നിക്ഷേപകരുടെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പിആർഡി ഫിനാൻസ് ഉടമ ഡി അനിൽകുമാർ എൽഡിഎഫിന്റെ തോട്ടപ്പുഴശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റും എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയൻ മുൻ പ്രസിഡന്‍റുമാണ്. ഡി. അനിൽ കുമാർ, ഭാര്യ ദീപ, മക്കൾ എന്നിവരാണ് പിആർഡി ഫിനാൻസിന്റെ  ഡയറക്ടർമാർ. എൻഎസ്എസിന്റെ  തിരുവല്ലയിലെ നേതൃത്വം ഏറ്റെടുത്തതോടെയാണ് സജീവ പാർട്ടി പ്രവർത്തനം അനിൽ കുമാർ അവസാനിപ്പിച്ചത്. എങ്കിലും തന്റെ പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ജില്ലയിലും പുറത്തുമായി ഇരുപതോളം ശാഖകൾ ഉള്ള സ്ഥാപനത്തിൽ മുന്നൂറു കോടിയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ അധികവും ഉന്നതരുടെ കള്ളപ്പണനിക്ഷേപമാണെന്നും സൂചനയുണ്ട്.  ഇതിൽ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ, ഉന്നത ഉദ്യോഗസ്‌ഥർ, വ്യാപാരികൾ, വ്യവസായികൾ എല്ലാം ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...

സെന്‍സസ് : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

0
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ്...

വായനദിന – മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

0
പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്,...