ബാല ചിത്രരചന മത്സരം ഫെബ്രുവരി 11ന്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ‘സുഗതവനം’ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കൊല്ലം നീറ്റ് ഇന്ത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ചിത്രരചന മത്സരം നടത്തപ്പെടുന്നു. കൊല്ലം ജില്ലയിലെ രണ്ടു മുതൽ 9 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 11 ഞായറാഴ്ച ഭരണിക്കാവ് ജെ എം എച്ച് എസ് സ്കൂളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്‌ജി മത്സരം ഉദ്ഘാടനം ചെയ്യും. രണ്ടു മുതൽ അഞ്ചുവരെ ക്ലാസുകൾ ഉൾപ്പെട്ട ജൂനിയർ വിഭാഗത്തിനും ആറ് മുതൽ 9 വരെ ക്ലാസിലെ കുട്ടികൾ സീനിയർ വിഭാഗത്തിനും പ്രത്യേക മത്സരമാണ് സംഘടിപ്പിക്കുന്നത്.

രണ്ടു വിഭാഗത്തിനും പ്രത്യേകമായി ഒന്നാം സമ്മാനം 5001 രൂപ രണ്ടാം സമ്മാനം 2001 രൂപ മൂന്നാം സമ്മാനം 1001 രൂപ വീതം നൽകും. കൂടാതെ 10 പേർക്ക് പ്രോത്സാഹന സമ്മാനവും എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകും. പത്രസമ്മേളനത്തിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ, നീറ്റ് ഇന്ത്യ അക്കാദമി മാനേജിങ് ഡയറക്ടർ അരുൺ കുറുപ്പ്, ട്രസ്റ്റ് സഹകാരി അരുൺ പത്മകുമാർ, നീറ്റ് ഇന്ത്യ ഡയറക്റ്റർ സച്ചിൻ സാം തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ 9496241070 പേര്, ക്ലാസ്സ് , സ്കൂൾ എന്നിവ അയക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...