29-ാമത് മാടമൺ ശ്രീനാരായണ കൺവൻഷന് പമ്പാ മണപ്പുറത്ത് നാളെ തിരിതെളിയും

For full experience, Download our mobile application:
Get it on Google Play

റാന്നി: 29-ാമത് മാടമൺ ശ്രീനാരായണ കൺവൻഷന് പമ്പാ മണപ്പുറത്ത് നാളെ തിരിതെളിയും. ഫെബ്രുവരി 11 വരെയാണ് കൺവൻഷൻ നടത്തപ്പെടുക. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലുമാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. നാളെ രാവിലെ 6 ന് ഗണപതി ഹോമത്തോടു കൂടിയാണ് ഈ വർഷത്തെ കൺവെൻഷന് തിരിതെളിയുക. തുടർന്ന് വിഗ്രഹ ഘോഷയാത്ര 1245-ാം നമ്പർ കോട്ടമൺ പാറ ശാഖയിൽ നിന്നും ദീപ പ്രയാണം 2072 -ാം നമ്പർ പേഴുംപാറ ശാഖയിൽ നിന്നും പതാക ഘോഷയാത്ര 1182 -ാം നമ്പർ ചിറ്റാർ ശാഖയിൽ നിന്നും കൊടിക്കയർ ഘോഷയാത്ര 3434 -ാം നമ്പർ നാറാണംമൂഴി ശാഖയിൽ നിന്നും കൊടിമര ഘോഷയാത്ര 2252 -ാം നമ്പർ കുടമുരുട്ടി ശാഖയിൽ നിന്നും പുറപ്പെട്ട് വിവിധ ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി മാടമൺ പമ്പാ മണപ്പുറത്ത് എത്തിച്ചേരും.

ഉച്ചയ്ക്ക് 2.30ന് വിഗ്രഹ പ്രതിഷ്ഠ തുടർന്ന് സ്വാഗതസംഗം ചെയർമാൻ കെ വസന്തകുമാർ പതാക ഉയർത്തും. തുടർന്ന് 3ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഗം ജനറൽ കൺവീനറും റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ അഡ്വ. മണ്ണടി മോഹനൻ യോഗത്തിനു സ്വാഗതം പറയും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ കൺവൻഷൻ സന്ദേശം നൽകും. യോഗത്തിൽ മാടമൺ കൺവൻഷന്റെ സമാരംഭകരെ ആദരിക്കും.

കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു, പത്തനംതിട്ട യുണിയൻ സെക്രട്ടറി അനിൽകുമാർ ഡി, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, വനിതാസംഘം യൂണിയൻ അഡ്. കമ്മറ്റി കൺവീനർ ഷീജ വാസുദേവൻ, വനിതാസംഘം യൂണിയൻ അഡ്, കമ്മറ്റി വൈസ് ചെയർപേഴ്സൺ മണിയമ്മ ചന്ദ്രൻ, വനിതാസംഘം യുണിയൻ അഡ്. കമ്മറ്റി ട്രഷറാർ നിർമ്മല ജനാർദ്ദനൻ, ജി.ഡി.പി.എസ് റാന്നി താലൂക്ക് സെക്രട്ടറി ഇ.കെ മനോജ്, ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് പി.എൻ സന്തോഷ് കുമാർ, അഞ്ചു ലത വി.കെ എന്നിവർ ആശംസകളും പറയും. വൈകിട്ട് 5 ന് ഗുരുപുഷ്പാഞ്ജലി, ദീപാരാധന, ജി.ഡി.പി.എസ് വലിയകുളം ചൂരക്കുഴി യൂണിറ്റ് നയിക്കുന്ന പ്രാർത്ഥനക്ക് ശേഷം വൈകിട്ട് 7 ന് പൊൻകുന്നം ഷാജിരാജുവും സംഘവും അവതരിപ്പിക്കുന്ന ഗാനോത്സവതോട് നാളത്തെ പരിപാടികൾ അവസാനിക്കും

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...