കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് : അപേക്ഷകള്‍ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ട് ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. കൊല്ലത്ത് 2024 ഏപ്രില്‍ 30 മുതല്‍ മെയ് മൂന്നു വരെയും തലശ്ശേരിയില്‍ മെയ് ആറു മുതല്‍ ഒമ്പതു വരെയുമാണ് ക്യാമ്പുകള്‍ നടക്കുക. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ചലച്ചിത്ര അക്കാദമിയുടെ ഇന്‍സ്റ്റഗ്രാം പേജിലുള്ള ഒരു ചലച്ചിത്രരംഗം കണ്ട് വിശകലനം ചെയ്ത് അതിന്റെ ആസ്വാദനം ഒരു മിനിറ്റ് വീഡിയോ ആയി അവതരിപ്പിച്ചോ അല്ലെങ്കില്‍ എഴുതി പി.ഡി.എഫ് ഫോര്‍മാറ്റിലാക്കിയോ അയയ്ക്കുന്ന കുട്ടികളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുക.

ഓരോ ക്യാമ്പിലും 70 വീതം കുട്ടികളെ പങ്കെടുപ്പിക്കും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കൊല്ലത്തും മറ്റു ജില്ലകളിലുള്ളവര്‍ക്ക് തലശ്ശേരിയിലുള്ള ക്യാമ്പിലുമാണ് പ്രവേശനം നല്‍കുക. പ്രായം, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അപേക്ഷകള്‍ ആസ്വാദനക്കുറിപ്പ് / വീഡിയോ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ 2024 ഏപ്രില്‍ 20നകം ലഭിക്കത്തക്കവിധം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് : 82898 62049, 97789 48372 .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...