ജനീവ : കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ചൈന രണ്ടുവര്‍ഷത്തിനിടെ രണ്ട് ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിംഗ് തിങ്കളാഴ്ച വാഗ്ദാനം ചെയ്തു. ഏകപക്ഷീയമായ പ്രവര്‍ത്തനം ആരോപിച്ച് ട്രംപ് ഭരണകൂടം ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച നടപടിക്കിടെയാണ് ചൈന സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നത്. അതേസമയം യൂറോപ്യന്‍ യൂണിയന്റെ 27 അംഗ സംഘവും മറ്റ് രാജ്യങ്ങളും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോടുള്ള ലോകാരോഗ്യസംഘടനയുടെ പ്രാരംഭ നടപടികളെക്കുറിച്ച് സ്വതന്ത്രമായി വിലയിരുത്താന്‍ ആവശ്യപ്പെട്ടു. ’നേടിയ അനുഭവങ്ങളും പഠിച്ച പാഠങ്ങളും അവലോകനം ചെയ്യുക.’ എന്നാണ് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടത്. കൊവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട രാജ്യം എന്ന നിലയില്‍ ഒന്നും മറച്ചുവെയ്ക്കാതെ ഞങ്ങള്‍ രോഗ നിയന്ത്രണം, ചികിത്സ എന്നിവയെക്കുറിച്ചുള്ള എല്ലാ അനുഭവങ്ങളും പങ്കുവെച്ചതായി ലോകാരോഗ്യ അസംബ്ലിക്കില് നല്കിയ പ്രസംഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പറഞ്ഞു.
ലോകാരോഗ്യ സംഘടനക്ക് രണ്ട് ബില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന് ചൈന
RECENT NEWS
Advertisment