പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ചൈനയും പാകിസ്താനും

For full experience, Download our mobile application:
Get it on Google Play

ബിജിയാങ് : പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ചൈനയും പാകിസ്താനും. ബീജിംഗില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദേശങ്ങള്‍ ഇറക്കിയത്. സംഘര്‍ഷ മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും സമാധാന ചര്‍ച്ചകള്‍ അതിവേഗം നടത്താനും ലക്ഷ്യമിട്ടുള്ള അഞ്ച് നിര്‍ദേശങ്ങളാണ് ഇരുരാജ്യങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ഇറാന്റെയും ഗള്‍ഫ് രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കണം, ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ എല്ലാ കക്ഷികളേയും പിന്തുണയ്ക്കണം, സാധാരണക്കാര്‍ക്കും സൈനികേതര വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ പാതകള്‍ സുരക്ഷിതമാക്കണം, ഐക്യരാഷ്ട്രസംഘടനയുടെ ചാര്‍ട്ടറിന് അനുസൃതമായി ഒരു സമഗ്ര സമാധാന ചട്ടക്കൂട് സ്ഥാപിക്കണം എന്നീ അഞ്ച് നിര്‍ദേശങ്ങളാണ് ചൈനയും പാകിസ്താനും മുന്നോട്ടുവച്ചിരിക്കുന്നത്.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും തമ്മില്‍ ബീജിംഗില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്തമായി ഈ അഞ്ച് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു രാജ്യമെന്ന നിലയിലെ ഇറാന്റെ നിലനില്‍പ്പും സ്വാതന്ത്ര്യവും സ്വത്വവും അംഗീകരിക്കപ്പെടണമെന്ന ആശയത്തില്‍ ഊന്നിനിന്നുകൊണ്ടുന്ന നിര്‍ദേശങ്ങളാണ് പാകിസ്താനും ചൈനയും മുന്നോട്ടുവച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...