ഇസ്രയേലിന്‍റെ പുതിയ വധശിക്ഷാ നിയമം പലസ്തീനികളെ ലക്ഷ്യം വെച്ച് ; വിമർശനവുമായി ലോകരാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഇസ്രയേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഇസ്രയേലിൻ്റെ പുതിയ നിയമത്തിനെതിരെ ലോകരാജ്യങ്ങൾ. പുതിയ വധശിക്ഷ നിയമം പലസ്തീനികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂതവംശജർക്ക് ഇത് ബാധകമാകില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിന്റെ നീക്കം വംശീയ വിവേചനമാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നുമാണ് വിമർശനം. നിയമം അടിയന്തരമായി പിൻവലിക്കണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. ശിക്ഷാവിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്ന കർശന വ്യവസ്ഥയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം പാസാക്കിയതോടെ അതിരൂക്ഷ വിമർശനവുമായി ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി. ഇസ്രയേലിലെ സിവിൽ റൈറ്റ്‌സ് അസോസിയേഷൻ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പലസ്തീൻ ജനതയ്ക്കെതിരെയുള്ള യുദ്ധക്കുറ്റം എന്നാണ് പലസ്തീൻ അതോറിറ്റി പുതിയ നിയമനിർമാണത്തെ വിശേഷിപ്പിച്ചത്.

പുതിയ നിയമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ തകർക്കാൻ ഇത്തരം നടപടികൾക്ക് കഴിയില്ലെന്നും പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. സൈനിക കോടതികളിൽ പലസ്തീനികളെ കുറ്റക്കാരായി വിധിക്കുന്ന കേസുകളുടെ നിരക്ക്‌ 96 ശതമാനമാണെന്നും പലപ്പോഴും പീഡിപ്പിച്ചാണ്‌ മൊഴികൾ രേഖപ്പെടുത്തുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ബിസെലെം ആരോപിക്കുന്നു. നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണലും ആവശ്യപ്പെട്ടു. ലോകമെമ്പാടും വധശിക്ഷയ്‌ക്കെതിരെ വികാരം ഉയരുമ്പോൾ ഇസ്രയേലിന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴി തുറക്കുന്നത്. ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കമാണിതെന്നും വിലയിരുത്തപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...