യുക്രൈനിൽ നിന്നും ചൈനയിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യതാപരീക്ഷ എഴുതാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുക്രൈന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍. പ്രാക്ടിക്കല്‍ പരീക്ഷ പങ്കെടുക്കാന്‍ സാധിക്കാത്ത അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷ (എഫ്‌എംജിഇ) എഴുതാന്‍ അവസരം നല്‍കാനാണ് കമ്മീഷന്റെ തീരുമാനം.

പഠിക്കുന്ന സ്ഥാപനത്തില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് സാധാരണ എഫ്‌എംജിഇ പരീക്ഷയെഴുതാന്‍ അനുവാദമുള്ളത്. കോവിഡ്, യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ ഈ വര്‍ഷത്തേക്കു മാത്രമാണ് ഇളവുണ്ടാവുക. വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എഫ്‌എംജിഇ പാസായാല്‍ മാത്രമേ ഇന്ത്യയില്‍ തുടര്‍പഠനത്തിനും പ്രാക്ടീസ് ചെയ്യാനും സാധിക്കുകയുള്ളു. പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്ത്യയില്‍ രണ്ടുവര്‍ഷ ഇന്റേണ്‍ഷിപ്പിനുശേഷം ജോലിയില്‍ പ്രവേശിക്കാം. പരീക്ഷ പാസായവര്‍ ഇന്ത്യയില്‍ ഒരുവര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ചെയ്യണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...