യു.എസുമായി അവസാനം വരെ പോരാടുമെന്ന് ചൈന

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: വ്യാപാര യുദ്ധത്തിൽ യു.എസിനെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന. യു.എസുമായുള്ള അഭിപ്രായഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും. എന്നാൽ ചർച്ചകളിൽ ഇരുവിഭാഗത്തിനും തുല്യമായ പ്രാധാന്യം വേണമെന്നും ചൈന ആവശ്യപ്പെട്ടു. യു.എസിന്റെ തീരുവക്കെതിരെ കടുത്ത നടപടികളെടുക്കാൻ നിർബന്ധിതരാവുമെന്നും ചൈന വ്യക്തമാക്കി. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ചൈന ചുമത്തിയിരുന്നു. അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി യു.എസ് ഉയർത്തിയിരുന്നു.

ബുധനാഴ്ച മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തു. നേരത്തെ യു.എസുമായുള്ള തീരുവ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ ചൈന അഭ്യർഥിച്ചിരുന്നു. തുടർച്ചയായി പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന സുസ്ഥിര നിക്ഷേപങ്ങൾ നടക്കുന്ന ഗവേഷണങ്ങൾക്ക് ശക്തമായ പ്രാധാന്യം നൽകുന്നതാണ് തങ്ങളുടെ സമ്പദ് വ്യവസ്ഥയെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞിരുന്നു. വർഷം തോറും ആഗോള സമ്പദ് വ്യവസ്ഥയുടെ ശരാശരി 30 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയാണെന്നും ബഹുമുഖ വ്യാപാര സംവിധാനം വഴി തങ്ങൾ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് തങ്ങളുടെ വ്യാപാര മേഖല വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...