ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ കാലിടറുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ വിപണി വിഹിതം കുറയുന്നു. മാർച്ച് പാദത്തിൽ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാൻഡുകളുടെ വിപണി വിഹിതം ജൂൺ പാദത്തിൽ 72 ശതമാനമായി കുറഞ്ഞു. കൗണ്ടർപോയിന്റ് റിസർച്ചിന്റേതാണ് ഇതു സംബന്ധിച്ച റിപ്പോർട്ട്.

കോവിഡ്-19, വിതരണ ശൃംഖലയിലുണ്ടാക്കിയ തടസ്സങ്ങളും ചൈനീസ് വിരുദ്ധ വികാരം ശക്തിപ്പെടുന്നതുമാണ് ഇന്ത്യയിൽ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് തിരിച്ചടിയാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. ഒപ്പോ, വിവോ, റിയൽമി പോലുള്ള ബ്രാൻഡുകൾക്ക് ശക്തമായ സാന്നിധ്യമാണ് ഇന്ത്യൻ വിപണിയിലുണ്ടായിരുന്നത്.

ഏപ്രിൽ-ജൂൺ പാദത്തിൽ ഈ കമ്പനികളുടെ വിപണി വിഹിതം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കൗണ്ടർപോയിന്റ് റിസർച്ച് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുടെ വില്പനയും ജൂൺ പാദത്തിൽ ഇടിഞ്ഞിട്ടുണ്ട്. 51 ശതമാനത്തിന്റെ വാർഷിക ഇടിവാണ് വില്പനയിൽ രേഖപ്പെടുത്തിയത്. 1.8 കോടി യൂണിറ്റ് സ്മാർട്ട്‌ഫോണുകളുടെ വില്പനയാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...