ഷി ജിന്‍പിങ് ഇന്ത്യയിലേക്കില്ല ; കാരണം വ്യക്തമാക്കാതെ ചൈനീസ് വിദേശകാര്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ലെന്ന് ചൈന വ്യക്തമാക്കി. പകരം പ്രധാനമന്ത്രി ലി ക്വിയാങ് ഉച്ചകോടിയില്‍ ചൈനയെ പ്രതിനിധീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍, ഇന്ത്യാ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കും.

ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഷി ജിന്‍പിങ് എന്തുകൊണ്ടാണ് ഉച്ചകോടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ജി 20 ഉച്ചകോടിയില്‍ ഷി ജിന്‍പിങ് പങ്കെടുക്കാത്തതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഗാല്‍വന്‍ അതിര്‍ത്തി സംഘര്‍ഷം, ലഡാക്കിലെ കടന്നുകയറ്റം എന്നിവ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...