ചൈനീസ് വനിതയുടെ അറസ്റ്റ് : കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചൈനീസ് വനിതയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്. ഇവർക്കൊപ്പമുണ്ടായിരുന്നവരിലേക്കും ഇവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്. ബുദ്ധ മത വിശ്വാസിയായി സന്യാസ ജീവിതം അനുഷ്ഠിക്കാനെന്ന പേരിൽ ഇന്ത്യയിലെത്തിയ ഇവർ ചാരപ്രവർത്തിയിലാണ് ഏർപ്പെട്ടിരുന്നത് എന്ന സംശയത്തെ തുടർന്നാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപ് ഡല്‍ഹി പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈകോ സിറ്റി സ്വദേശിയായ സൈറൂ ആണ് പിടിയിലായ വനിത. നേപ്പാൾ ഐഡന്‍റിറ്റി കാർഡുമായാണ് ഇവർ ഡല്‍ഹിയില്‍ ബുദ്ധ സന്യാസിനിയായി ജീവിച്ചുപോന്നത്. ഇവർക്ക് 50 നടുത്ത് വയസ് പ്രായമുണ്ട്. ആദ്യം 2019 ലാണ് ഇവർ ഇന്ത്യയിലെത്തിയത്. അന്ന് ചൈനീസ് പാസ്പോർട്ടായിരുന്നു കൈയ്യിലുണ്ടായിരുന്നത്. 2020 ൽ ഇവർ തിരികെ ചൈനയിലേക്ക് പോയി. പിന്നീട് 2022 സെപ്തംബറിൽ തിരിച്ചെത്തി. 2019 ൽ വന്നപ്പോൾ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

രണ്ടാം വരവിൽ താമസം ഡല്‍ഹിയിലെ മജ്നു കാടിലയിലേക്ക് മാറ്റി. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ താൻ ബുദ്ധ മത വിശ്വാസിയാണെന്നും ഇതിനായാണ് ഇന്ത്യയിലെത്തിയത് എന്നുമാണ് ഇവർ പറഞ്ഞത്. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽ നേപ്പാൾ ഐഡന്‍റിറ്റി കാർഡാണ് ഉണ്ടായിരുന്നത്. ഡോൽമ ലാമ എന്ന പേരിൽ കാഠ്മണ്ടു സ്വദേശിയെന്നാണ് ആ ഐഡന്‍റിറ്റി കാർഡിൽ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റീജ്യണൽ രജിസ്ട്രേഷൻ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഇവർ ചൈനാക്കാരിയാണെന്ന് മനസിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...

പട്ടാപ്പകൽ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി യുവതി

0
കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി...

ബിജെപി ഓഫീസിൽ ദേശീയ പതാക കൂട്ടിയിട്ട നിലയിൽ ; നടപടി വേണമെന്നാവശ്യം

0
കാസർഗോഡ് : ബിജെപി കാസർഗോഡ് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്....