നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് ശനിയാഴ്ച ഭൂമിയില്‍ വീഴും ; ആശങ്കയോടെ ലോകം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: വന്‍കരകളെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് ഈ റോക്കറ്റ് വീണേക്കാം എന്ന ആശങ്കയാണ് മുമ്പിലെത്തുന്നത്. 21 ടണ്‍ ഭാരമുള്ള റോക്കറ്റാണ് ഇത്.

ചൈനയുടെ ലാര്‍ജ് മോഡ്യുലാര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാന ഭാ​ഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം തിരിച്ചിറക്കത്തിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഏപ്രില്‍ 29നായിരുന്നു ഇത്. എന്നാല്‍ അന്തരീക്ഷത്തിലെ യാത്രയില്‍ റോക്കറ്റ് കത്തി നശിക്കും എന്നാണ് ചൈനയുടെ നിലപാട്.

എന്നാല്‍ റോക്കറ്റ് ഭൂമിയില്‍ എവിടേക്കാവും പതിക്കുക എന്ന് കൃത്യമായി നിര്‍ണയിക്കാന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

സെക്കന്റില്‍ നാല് മൈലില്‍ കൂടുതല്‍ വേ​ഗത്തിലാണ് ഇപ്പോള്‍ ഇതിന്റെ സഞ്ചാരം. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റ് സാറ്റ്ലൈറ്റ് ട്രാക്കറുകളിലൂടെ നിരീക്ഷിക്കുന്നുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ഭൂമിയെ ചുറ്റാന്‍ സാധിക്കും വിധം വേ​ഗത്തിലാണ് ഇതിന്റെ സഞ്ചാരം നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ തവണ ചൈന ലോങ് മാര്‍ച്ച്‌ 5 റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണ് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...