കുമ്പനാട് : തിരുവല്ല – കുമ്പഴ പാതയിലെ കുമ്പനാട്ട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ചിറ്റാര്‍ മീന്‍കുഴി കോതയാട്ടുപാറ കിണറ്റിൻകരയിൽ കെ.കെ രാജൻ (55) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച 11മണിക്ക് വീട്ടുവളപ്പില്‍
തിങ്കഴാഴ്ച രാവിലെ 11 മണിയോടെ കുമ്പനാട് മുട്ടുമണ്ണിനു സമീപത്താണ് അപകടം നടന്നത്. സിപിഐ എം ചിറ്റാർ ലോക്കൽ കമ്മറ്റി അംഗം, പികെഎസ് പെരുനാട് ഏരിയ കമ്മറ്റി അംഗം, ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) പെരുനാട് ഏരിയ ജോയിന്റ് സെക്രട്ടറി. കോതയാട്ടു പാറ ബ്രാഞ്ച് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു ഇദ്ദേഹം. ഭാര്യ – അമ്മിണി. മക്കള്‍ – മനു രാജ്, മീനു രാജ്.