മെഴുവേലി പദ്മനാഭോദയം സ്കൂളിൽ റോഡ് സുരക്ഷാ റാലിയും ലഹരി വിരുദ്ധ സെമിനാറും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട്  ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പിലാക്കിയ ‘വഴികാട്ടി’ പദ്ധതിയുടെ ഭാഗമായി മെഴുവേലി പദ്മനാഭോദയം സ്കൂളിൽ റോഡ് സുരക്ഷാ റാലിയും ലഹരി വിരുദ്ധ സെമിനാറും നടത്തി. റാലി ഇലവുംതിട്ട സബ് ഇൻസ്പെക്ടർ ടി.പി.ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരി വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി നിരവധി വിദ്യാർത്ഥികൾ അണിനിരന്ന റാലി ലഹരി മാഫിയക്ക് താക്കീതായി. തുടർന്ന് രക്ഷകർത്താക്കളും പിടിഎ അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ സബ് ഇൻസ്പെക്ടർ ശശികുമാർ ടി.പി. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബിജു ജെ അധ്യക്ഷത വഹിച്ചു. എസ് ഐ ശശികുമാർ (ജൂനിയർ), കെ പി എ ജോ. സെക്രട്ടറി കെ.എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് അനൂപ്, പിടിഎ പ്രസിഡന്റ് അജി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനമൈത്രി ഫുട്ബോൾ ടൂർണമെന്റിലെ ചാംമ്പ്യൻമാരായ ഇലവുംതിട്ട ജനമൈത്രി പോലീസ് ടീമിനുള്ള ജനമൈത്രി പോലീസ് – സമിതിയംഗങ്ങൾ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...