കോന്നി : മൂഴിയാറിന് പിന്നാലെ ശബരിമല വനമേഖലയിലെ കാടിന്റെ മക്കൾക്ക് കനിവുമായി ചിറ്റാർ ഗവർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി ടീം. ചിറ്റാർ വി.കെ.എൽ ഗ്രൂപ്പ് കമ്പിനിയുടെ സഹായത്തോടെ ചിറ്റാർ ഗവർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ളാഹ, മഞ്ഞത്തോട്, അട്ടത്തോട്, പ്ലാപ്പള്ളി എന്നീ ആദിവാസി ഊരുകളില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ, പുതുവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
അട്ടത്തോട്ടിൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപ് കുമാർ ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് കെ ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനൻ മുഖ്യ അതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ റെജി തോപ്പിൽ, എച്ച് എം ഇൻ ചാർജ് ശ്രീരേഖ, എസ് പി സി സി പി ഓ അബ്ദുൽ സലാം, എ സി പി ഓ ശശികല, അട്ടത്തോട് പ്രൈമറി സ്കൂൾ എച്ച് എം മനോജ്, സ്‌കൂൾ അദ്ധ്യാപകരായ ലൈസാമ്മ, വീണ, മാത്യു വർഗീസ്, എസ് പി സി കേഡറ്റ്മാരായ സജ്‌ന എസ് സലിം, അനഘ എസ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.